പള്ളിപ്പറമ്പ് :- LSS, SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പരീക്ഷ എഴുതിയ മഹല്ലിലെ മുഴുവൻ വിദ്യാർത്ഥികളെയും പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദു റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മുന്നേറ്റമാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ കരുത്ത്. പരീക്ഷകളിൽ വിജയം നേടിയവർക്ക് മാത്രമല്ല, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും പ്രചോദനം നൽകുകയാണ് ഈ മഹല്ലിന്റെ ലക്ഷ്യം എന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.
മഹല്ലിൽ പേര് റജിസ്റ്റർ ചെയ്ത 65 പേരെയാണ് അനുമോദിച്ചത്. സദർ മുഅല്ലിം അബ്ദു റസാഖ് ലഥിഫി, മഹല്ല് കമ്മിറ്റി ട്രഷറർ മൊയ്തീൻ ഹാജി, എ.പി ഹംസ, എം.വി മുസ്തഫ,മൂസ പറമ്പിൽ, കെ.വി ഖൈറുദ്ധീൻ, കെ പി മഹമുദ്, സി.കെ ലഥീഫ് സന്നിഹിതരായി.മഹല്ല് ജനറൽ സിക്രട്ടറി കെ.കെ മുസ്തഫ സ്വാഗതവും കെ.പി മുനീർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മഹല്ല് ഭാരവാഹികളും നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു.










