മയ്യിൽ:-കേരള സാംസ്കാരിക വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, ജയകേരള വായനശാല എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ വള്ളിയോട്ട് വായനശാലയിൽ ചിത്ര രചന ക്ലാസ് ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി. ശ്രീജിനി യുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈഃ പ്രസിഡണ്ട് കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി പദ്ധതി ജില്ലാ കോഡിനേറ്റർ നിഖിൽ വെള്ളാച്ചേരി പദ്ധതി വിശദീകരിച്ചു. ഇ.പി.രാജൻ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.
