കണ്ണൂർ :- വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ണൂരിൽ പിടികൂടി. ഇരിട്ടി പയഞ്ചേരിമുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് എത്തിയ വാഹനം പിടിയിലായത്. പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ ഒരു ഇന്നോവ കാറിന്റേതാണെന്നും കണ്ടെത്തി.
ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടു വരികയായിരുന്നു. കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ വാഹനമാണ് പിടികൂടിയത്.
