സംസ്ഥാനത്തെ മികച്ച സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ എക്സലൻസ് പുരസ്കാരം


പാലക്കാട് :- സംസ്ഥാനത്തെ മികച്ച സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ സ്കൂൾ ഓഫ് എക്സലൻസ് പുരസ്കാരം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, അടിസ്ഥാനസൗകര്യങ്ങൾ, പഠനാന്തരീക്ഷം തുടങ്ങിയവ വിലയിരുത്തി ഓരോ സ്കൂളിനും ഗ്രേഡ് നിശ്ചയിക്കും, തുടർന്നു മികച്ച നിലവാരം പുലർത്തുന്ന 3 സ്കൂളുകൾക്കു പുരസ്കാരം നൽകും.

ഒന്നാംസമ്മാനമായി 5 ലക്ഷവും രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3 ലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെയായിരിക്കും പുരസ്കാരം. സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പുരസ്കാരം നൽകും. മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. ഹയർസെക്കൻഡറി ക്ലാസുകളിൽ നീറ്റ്, ജെഇഇ, യുപിഎസ്‌സി മത്സരപരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്സ‌് നൽകുന്ന പദ്ധതിക്കും സെപ്റ്റംബർ 5നു തുടക്കമിടും. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 25 അധ്യാപകർക്ക് ഐഐഎം, ഐഎംജി എന്നിവിടങ്ങളിൽ 5 ദിവസത്തെ 'മാസ്റ്റർ ട്രെയ്നിങ്' പരിശീലനം നൽകും.

Previous Post Next Post