പയ്യന്നൂർ :- തീവണ്ടികളിൽ യാത്രക്കാർ കറങ്ങിക്കളിച്ചാൽ പിടിവീഴുന്നതിനൊപ്പം വൻപിഴയും കിട്ടും. ജൂൺ 20 മുതൽ പുതുക്കിയ പിഴത്തുക പ്രാബല്യത്തിൽ വന്നിരുന്നു. ഇത് കർശനമാക്കിത്തുടങ്ങി. വണ്ടികളിൽ ശല്യമുണ്ടാക്കിയാൽ 1000 രൂപ മുതൽ 5000 രൂപ വരെ പിഴ അടയ്ക്കണം. നിലവിൽ 500 രൂപയാണ് പിഴ. തടവും കിട്ടും. പുരുഷൻമാർ കോച്ചിനുള്ളിലൂടെ സഞ്ചരിച്ച് ലേഡീസ് കോച്ചിലെത്തിയാൽ 5000 രൂപ പിഴ അടയേണ്ടിവരും. മുൻപ് 500 രൂപയായിരുന്നു. പാസഞ്ചർ/എക്സ്പ്രസ് വണ്ടികളിൽ കോച്ചിലും വെളിയിലും വ്യക്തമായി ലേഡീസ് കോച്ച് എന്ന് എഴുതിവെക്കാൻ റെയിൽവേ നിർദേശിച്ചുകഴിഞ്ഞു. റിസർവ് കോച്ചിലും അംഗപരിമിത കോച്ചിലും അനധികൃതമായി പ്രവേശിക്കരുത്. 2000 രൂപ മുതൽ 5000 രൂപവരെ പിഴ അടയ്ക്കേണ്ടി വരും. മുൻപ് 500 രൂപയായിരുന്നു.
മദ്യപിച്ച് തീവണ്ടിയിൽ വില സിയാൽ 500 രൂപയ്ക്ക് പകരം 1000 രൂപ അടയ്ക്കണം. സാമൂഹികസേവനവും നിർബന്ധം. തീവണ്ടി വാതിൽപ്പടിയിൽ ഇരുന്നാൽ (നിന്നാലും) 500 രൂപയാണ് പിഴ. ശൗചാലയത്തിലായാലും പുറത്തായാലും പുകവലിച്ചാൽ 2000 രൂപമുതൽ 5000 രൂപവരെ അടയ്ക്കണം. മുൻപ് 200 രൂപ അടച്ച് തടിയൂരാമായിരുന്നു. കൃത്യമായ വിഷയത്തിനല്ലാതെ അപായച്ചങ്ങല വലിക്കരുത്. ഒരുവർഷംവരെ തടവും 1000 രൂപയും പിഴയും ഒടുക്കണം. അനധികൃത കച്ചവടക്കാർക്കും വലിയ പിഴയാണ് വരിക. തടവുശിക്ഷയോ 5000 രൂപയോ അടയ്ക്കണം.
യാചകവൃത്തി പിടിച്ചാൽ 2000 രൂപ അടയ്ക്കണം. വണ്ടി യിറങ്ങി പാളം മുറിച്ചുകട ന്നാൽ ശിക്ഷ ഉറപ്പാണ്. 5000 രൂപവരെ പിഴ അടയ്ക്കേണ്ടിവ രും. ടിക്കറ്റില്ലാ യാത്രയ്ക്കും കന ത്ത പിഴയാണ്. ജനറൽ കോ ച്ചിൽ ടിക്കറ്റില്ലാതെ പിടിക്ക പ്പെട്ടാൽ അടയ്ക്കേണ്ടുന്ന ചു രുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. മുൻപ് 320 രൂപയായിരുന്നു. സ്ലീപ്പർ കോ ച്ചിൽ (200 കിലോമീറ്റർ) 530 രൂപ ഉണ്ടായിരുന്ന പിഴത്തുക 780 രൂപയായി വർധിപ്പിച്ചു.
