ബഷീർ മുളിവയലിൻ്റെ കവിതാ സമാഹാരം 'മീനും പൂവും നക്ഷത്രങ്ങളും' ഇ- ബുക്ക് പതിപ്പ് പ്രകാശനം നാളെ


ദുബായ് :- പ്രശസ്ത പ്രവാസി എഴുത്തുകാരൻ ബഷീർ മുളിവയലിൻ്റെ ഏറ്റവും പുതിയ കവിതാ സമാഹാരം 'മീനും പൂവും നക്ഷത്രങ്ങളും' ഈ ബുക്ക് പതിപ്പ് പ്രകാശനം നാളെ ജൂലൈ 14 ചൊവ്വാഴ്ച നടക്കും. പ്രവാസ ലോകത്തും നാട്ടിലും ഉള്ള വായനക്കാരായ സുഹൃത്തുക്കൾ ചേർന്നാണ് ഇ-ബുക്ക് രൂപത്തിലുള്ള പുസ്തകത്തിന്റെ കവറും പുസ്തകം ലഭ്യമാവുന്ന ആമസോൺ kindle ലിങ്കും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു കൊണ്ട് പ്രകാശനം നടത്തുന്നത്. ആമസോൺ Kindle പ്ലാറ്റ്ഫോമിൽ ആണ് പുസ്തകം നാളെ മുതൽ ലഭ്യമാവുക. ആൻഡ്രോയിഡ് ഫോണിലും ഐ ഫോണിലും ടാബ് വഴിയും പുസ്തകം വായിക്കാം. 

ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Kindle ആപ്പ് ഡൗൺ ലോഡ് ചെയ്ത ശേഷം പുസ്തകത്തിൻ്റെ ലിങ്ക് ഉപയോഗിച്ചും 'മീനും പൂവും നക്ഷത്രങ്ങളും ' എന്ന പുസ്തക നാമം amazone.com ( ഇന്ത്യയിൽ amazone.in) വഴി സെർച്ച് ചെയ്തും വായനക്കാർക്ക് നാളെ മുതൽ പുസ്തകം പർച്ചേസ് ചെയ്ത ശേഷം വായിക്കാം. കണ്ണൂരിലെ ഓപ്പൺ ബുക്സ് ആണ് പ്രസാധകർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഓപ്പൺ ബുക്സ്, കണ്ണൂർ, ഫോൺ : 9645611262, വാട്സ്ആപ്പ് : +971552159169

Previous Post Next Post