ശബരിമല :- കർക്കടക മാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാംപടിക്കുതാഴെ ആഴിയിൽ അഗ്നിപകരും. കർക്കടകപ്പുലരിയായ വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ട്. ജൂലൈ 21 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
