കണ്ണൂർ - ബഹ്റൈൻ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാർ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്ത്. പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഓഗസ്റ്റ‌് 2 വരെ റദ്ദാക്കിയിട്ടുണ്ട്. ആദ്യം 31 വരെ റദ്ദാക്കുമെന്നാണ് അറിയിച്ചത്. പിന്നീട് ഓഗസ്‌റ്റ് 2 വരെ നീട്ടുകയായിരുന്നു. ആഴ്ച‌യിൽ 2 സർവീസുകളാണ് ബഹ്റൈനിലേക്കു നടത്തിയിരുന്നത്. സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് യാത്രക്കാർക്കു കൃത്യമായ ഉത്തരം ലഭിക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവർ ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Previous Post Next Post