പാവന്നൂരിൽ വെള്ളം കയറി: ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

 


കുറ്റ്യാട്ടൂർ▾ കനത്തമഴയെ തുടർന്ന് പാവന്നൂരിൽ പുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം കയറിയ ഭാഗങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.പഞ്ചായത്തംഗങ്ങളായ സി കെ പ്രദീപൻ, വി സി ജയപ്രകാശൻ, കെ അച്ചുതൻ, സെക്രട്ടറി പി എം ബിന്ദു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ റാപ്പിഡ് റസ്പോൺ ടീം വളണ്ടിയർമാരും മറ്റ് സന്നദ്ധ പ്രവർത്തകരും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.  അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാനുള്ള ഹെല്പ് ഡെസ്ക് ഫോൺ: 94960 49063, 94960 49064, 98465 66344

Previous Post Next Post