പെൻഷൻ പണം ബേങ്കിൽ പോയി വാങ്ങണമെന്ന ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കും - മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ


തിരുവനന്തപുരം :- പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ബേങ്കിൽ പോയി പണം വാങ്ങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്ത വരെ ബാധിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

പെൻഷൻ ആളുകൾക്ക് കിട്ടാതെ പോകുന്ന അവസ്ഥ വരും. കേന്ദ്രസർക്കാരിൽ നിന്ന് പെൻഷനായി ലഭിക്കുന്നത് കുറഞ്ഞ തുക മാത്രമാണ്. പഴയ സംവിധാനത്തിലും ആ തുക കിട്ടുന്നതിൽ യാതൊരു തടസ്സവും വരില്ല. ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ല് ഇങ്ങനെ കുറിച്ചുള്ള ആളുകളെ കുറിച്ചാണ്. ക്രമക്കേട് ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള നടപടി എടുക്കണം. പോരായ്മ വരുത്തുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും ക്രമക്കേടുണ്ടെന്ന് പറഞ്ഞ് സംവിധാനം തന്നെ ഇല്ലാതാക്കുന്നത് ശരിയല്ല. സർവ്വീസ് സംഘടനകളെ കുറിച്ചുള്ള പ്രതികരണം മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാതിരുന്നതാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

Previous Post Next Post