നാലാംപീടിക അൽ ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് മൗലിദും ഖത്മുൽ ഖുർആൻ മജ്‌ലിസും സമാപിച്ചു


കമ്പിൽ :- നാലാംപീടിക അൽ ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഗ്രാൻഡ് മൗലിദും ഖത്മുൽ ഖുർആൻ മജ്‌ലിസും ഈ വർഷത്തെ 1501-ാം നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ഖതീബ് മുഹമ്മദ് അസ്ഹരി, മുഹമ്മദ് ഫൈളി, മുസ്തഫ ഉസ്താദ്, ഉമർ മൗലവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.പി ജമാൽ, ഖാലിദ് ഹാജി, പി.മമ്മു, കെ.പി നൗഷാദ്, സി.കെ മുഹമ്മദ്, കെ.എം.പി ബഷീർ, ഹുസൈൻ, സി.കെ അബ്ദുൾ ഖാദർ, പി.മുഹമ്മദ്, സി.കെ മൊയ്തീൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മരണപ്പെട്ട കെ.എം.പി. ബഷീറിന്റെ ഉമ്മ മർഹൂമ കെ.എം.പി സൈനബ, കമ്പിൽ മുഹമ്മദിന്റെ മകൻ മർഹൂം അജ്മൽ നാറാത്ത് എന്നിവരുടെ പേരിൽ പ്രവർത്തകർ ഓതിയ ഖത്മുൽ ഖുർആന്റെ ദുആയും ചടങ്ങിൽ നടന്നു. പരേതരുടെ മഗ്ഫിറത്തിനും കുടുംബങ്ങളുടെ നന്മയ്ക്കുമായി പ്രത്യേകം പ്രാർത്ഥനകളും നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് സൈനബയുടെ മക്കളുടെ നേതൃത്വത്തിൽ ഭക്ഷണവും, അജ്മലിന്റെ ബന്ധുക്കളുടെ നേതൃത്വത്തിൽ നല്ല പാനീയവും ഈത്തപ്പഴവും വിതരണം ചെയ്തു. പരേതരുടെaa ബന്ധുക്കളും അൽ ഫലാഹ് പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ, ചടങ്ങിനോടനുബന്ധിച്ച് ഒരു നിർധന പെൺകുട്ടിയുടെ വിവാഹത്തിനായി 75,000 ധനസഹായവും നൽകി. അർഹരായവർക്ക് കൈത്താങ്ങാകുന്നതോടൊപ്പം മത-സാമൂഹിക സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടാണ് ഗ്രാൻഡ് മൗലിദും ഖത്മുൽ ഖുർആൻ മജ്‌ലിസും സമാപിച്ചത്.

Previous Post Next Post