എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം :- എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്‌ധർ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടിയത്. 

കായൽതീരത്ത് ലഹരി ഉപയോഗമെന്ന് വിവരത്തെ തുടർന്നാണ് മഫ്‌തിയിൽ എക്സൈസ് സംഘം എത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

Previous Post Next Post