മയ്യിൽ :- മഴക്കാലം ആരംഭിച്ചതോടുകൂടി പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായ മയ്യിൽ പഴയ വില്ലേജ് ഓഫീസ് - തായംപൊയിൽ റോഡ് അടിയന്തിര അറ്റകുറ്റ പണികൾ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം ജനറൽ ബോഡിയോഗം ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മേപ്പടിറോഡിൻ്റെ ശോച്യാവസ്ഥ മൂലം അതുവഴിയുള്ള ബസ്സ് സർവ്വീസ് ഏതു സമയത്തും നിർത്തിവെക്കാനുള്ള ആലോചനയിലാണ് ബസ്സുടമസ്ഥരെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ സി.വി ഗംഗാധരൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചെറുപഴശ്ശി ചേലോറത്താഴെ തിറയാഘോഷകമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ട്രഷറർ ഇ.പി രാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൺവീനർ കെ.നാരായണൻ സ്വാഗതവും കെ.സി ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി നിലവിലുള്ളവർ തന്നെ തുടരാനും തീരുമാനിച്ചു.
