കൊളച്ചേരി:-സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് കൊളച്ചേരി വില്ലേജ് സമ്മേളനം കരിങ്കൽക്കുഴി വിദ്യാഭിവർദ്ധിനി വായനശാലാ ഹാളിൽ നടന്നു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.വില്ലേജ്കമ്മിറ്റി സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചുമേഖലാ കമ്മിറ്റി അംഗം മൊടപ്പത്തി നാരായണൻ സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു.
സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ.പി. രമേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ.പി.സജീവ് ആരോഗ്യ സംബന്ധമായ വിഷയത്തിൽ ക്ലാസെടുത്തു.ശില്പി കെ.വി.ശങ്കരനെമേഖലാ കമ്മറ്റി അംഗംഒ.വി. രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.
മുതിർന്ന പൗരന്മാർക്കുള്ള റെയിൽവെ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക,പകൽ വീടുകൾ ഇല്ലാത്ത മുഴുവൻ വാർഡുകളിലും പകൽ വീടുകൾ സ്ഥാപിക്കുക,മുതിർന്ന പൗരമാർക്കു ള്ള ആനുകൂല്യം എ പി എൽ ബി പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുക,മുതിർന്ന പൗരന്മാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 5000/- രൂപയായി വർദ്ധിപ്പിക്കുക,യാത്രാ ബസുകളിൽമുതിർന്ന പൗരന്മാർക്കുള്ള സീറ്റുകൾ അവർക്ക് ഉറപ്പ് വരുത്തുകഎന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.അംഗങ്ങളുടെ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു.കെ.വി. നളിനിബായിനന്ദി പറഞ്ഞു
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി
എം. രാമചന്ദ്രൻ (പ്രസിഡണ്ട്)
എം.ലക്ഷണൻ,
പി.പി. പുഷ്പജ (വൈസ് പ്രസിഡണ്ടുമാർ)
കെ. ഉണ്ണികൃഷ്ണൻ
(സെക്രട്ടറി )
കെ.വി.ദിവാകരൻ
കെ. വി.ശങ്കരൻ
(ജോയിന്റ് സെക്രട്ടറിമാർ )
എ.പി. രമേശൻ (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.
.

