സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് സൗത്ത് BRC യുടെ നേതൃത്വത്തിൽ മെഴുകുതിരി നിർമ്മാണം പരിശീലനം സംഘടിപ്പിച്ചു


മയ്യിൽ :- സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉൾച്ചേർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഓട്ടിസം സെന്ററിലെ രക്ഷിതാക്കൾക്ക് മെഴുകുതിരി നിർമ്മാണ പരിശീലനം നൽകി ജൂലൈ 31ന് വേളം പൊതുജന വായനശാലയിൽ നടന്ന പരിപാടി വായനശാല സെക്രട്ടറി കെ.പി രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സൗത്ത് BPC ഉനൈസ്.എം ഉദ്ഘാടനം ചെയ്തു..

സ്പെഷലിസ്റ്റ് അധ്യാപിക ഗാർഗി പി.പി ശില്പശാലയ്ക്ക് നേതൃത്വം നൽകി. 20 രക്ഷിതക്കൾ പരിശീലനത്തിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.കെ പ്രേമരാജൻ, സെക്രട്ടറി ശശി നമ്പ്യാർ, ലയൺസ് ക്ലബ്ബിന്റെ മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് കിടപ്പിലായ കുട്ടികൾക്കുള്ള ഡയപ്പർ വിതരണം നടത്തി. സൗമ്യ.വി, അഞ്ജന എ.വി, സുജിന.കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബിജിന.ടി സ്വാഗതവും അനുശ്രീ രാഘവൻ നന്ദിയും പറഞ്ഞു.

Previous Post Next Post