കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൻ്റെ മേൽനോട്ടത്തിൽ ചാലാട് ഉത്സവാഘോഷ കമ്മിറ്റി പരിപാലിച്ചുവരുന്ന ചാലാട് ഗുരു മന്ദിരത്തിൽ നടക്കുന്ന ഗുരുമന്ദിര പ്രതിഷ്‌ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീനാരായണ പാർക്കിലെ പുനരുദ്ധാരണം ചെയ്ത ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും നടത്തി.
ആഗസ്ത് 25 ന് നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷം ആഗ്സ്ത് 28 നും നടക്കും. വിശേഷാൽ പൂജകൾ, ഹോമാദി കർമ്മങ്ങൾ, വിവിധ കലാപരിപാടികൾ, പ്രസംഗ - ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും. ശ്രീനാരായണഗുരുദേവ മണ്ഡപം സമർപ്പണത്തോടൊപ്പം ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.
