പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി: നാറാത്ത് ഗ്രാമപഞ്ചായത്തിൽ വിപുലമായ സംഘാടകസമിതി യോഗം ചേർന്നു; മെഗാ ശുചീകരണം സെപ്റ്റംബർ 23 ന് ​

 


നാറാത്ത് :- പ്രൊജക്റ്റ്‌ ബീക്കൺ ടൗണിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ ഹാളിൽ സംഘാടകസമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ.പി ബേസ്ലൈൻ സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചു. 

യോഗ തീരുമാനപ്രകാരം സെപ്റ്റംബർ 23 ബുധനാഴ്ച ഗ്രാമപഞ്ചായത്തിൽ വിപുലമായ മെഗാ ശുചീകരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേന തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സെക്രട്ടറി ശ്രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post