കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞു


മട്ടന്നൂർ :- കനത്ത മഴയെ തുടർന്ന്  മട്ടന്നൂരിൽ  വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. മട്ടന്നൂർ ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. തൊട്ടടുത്ത വീടിൻ്റെ കിണറിനും, വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അർധരാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെതുടർന്ന് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി.

Previous Post Next Post