കമ്പിൽ:-ബിക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി കമ്പിൽ ടൗണിൽ മെഗാ ശുചീകരണം സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി.യുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല പി., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത്, വാർഡ് മെമ്പർമാരായ ദിനേശൻ ഒ., നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
കൂടാതെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് ഇ., ഹെൽത്ത് ഇൻസ്‌പെക്ടർ നിവേദിത, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും മെഗാ ശുചീകരണത്തിൽ സജീവമായി പങ്കാളികളായി.





