മയ്യിലിന്റെ അഭിമാനമായി കെ ശ്യാമള; സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം

 


മയ്യിൽ:-നേപ്പാളിലെ പൊഖാറയിൽ നടന്ന സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മയ്യിൽ ചെറുപഴശ്ശി സ്വദേശി കെ ശ്യാമളയ്ക്ക് 5000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം. അന്താരാഷ്ട്ര തലത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ശ്യാമള ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്.

കണ്ണൂർ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥയായ ഇവർ സർവീസിൽ നിന്ന് വിരമിച്ച ശേഷവും കായിക രംഗത്തെ മികവ് നിലനിർത്തിയാണ് രാജ്യത്തിനും നാടിനും അഭിമാനമായി മാറിയത്. കായിക രംഗത്തിന് പുറമേ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായ ശ്യാമള ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ പ്രധാന സംഘാടകരിൽ ഒരാളാണ്. പ്രമുഖ ഗ്രന്ഥശാല പ്രവർത്തകൻ പി കുഞ്ഞിക്കൃഷ്ണനാണ് ഭർത്താവ്.

Previous Post Next Post