കണ്ണൂർ:-ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഫെൻസിങ് സംഘത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന ഫെൻസിങ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷിന് ഫെൻസിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.സി. ഷക്കീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ എം. സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. രാജേഷ് നന്ദിയും പറഞ്ഞു.
