ഇന്ത്യൻ ഹോക്കി താരം നിയാസിന് ആദരം

 


കണ്ണൂർ ഹോട്ടൽ സവോയിൽ വച്ച് നടന്ന   കണ്ണൂർ ജില്ലാ ഒളിമ്പിക്  അസോസിയേഷൻ  ജനറൽ ബോഡി യോഗത്തിൽ ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ഗോൾഡ് മെഡൽ ജേതാവും ലോക കപ്പ്‌ മാസ്റ്റേഴ്സ് ഇന്ത്യൻ ഹോക്കി ടീം അംഗവുമായ കെ. നിയാസിന്  ആദരം നൽകി. മുൻ ജൂനിയർ ഇന്ത്യൻ സ്വർണമെഡൽ ജേതാവും,അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവ്, ലോക മാസ്റ്റേഴ്സ് ലോക കപ്പിൽ ഇന്ത്യൻ ടീം അംഗവുമായ നിയാസ് നിലവിൽ കേരള ഹോക്കിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ.പി. കെ. ജഗന്നാഥൻ  ഉപഹാരം സമ്മാനിച്ചു.

യോഗത്തിൽ ജില്ല സെക്രട്ടറി ബാബു പണ്ണേരി, സീനിയർ വൈസ് പ്രസിഡണ്ട് പി വി സിറാജ്ജുദ്ധീൻ, ഷാഹിൻ പള്ളിക്കണ്ടി,നന്ദകുമാർ, ബിജിത വി.സി, വിനോദ് പി.വി, ഡോ.ശ്യാം നാഥ്,പ്രശാന്തൻ ടി, ലക്ഷ്മികാന്തൻ, എം. കെ രാജേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post