ചേലേരി:-ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ചേലേരി യു.പി. സ്കൂളിൽ വെച്ച് 'വായനാങ്കണം' പരിപാടിയുടെ ഉദ്ഘാടനവും ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൂക്കള മത്സരം, മറ്റു കായിക മത്സരങ്ങൾ എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ.വി. ശശീന്ദ്രൻ 'വായനാങ്കണം' പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി വൈസ് ചെയർമാൻ പി.കെ. രഘുനാഥൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
വായനശാല പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എം. രാജശേഖരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബെബി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
