കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ നാടക പുരസ്‌കാരം പ്രശസ്‌ത അഭിനേതാവ് രാജേന്ദ്രൻ തായാട്ടിന് കരിവെള്ളൂർ മുരളി കൈമാറി. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സംഘമിത്ര നാടക പുരസ്കാരം. ചടങ്ങിൽ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ തായാട്ട് മറുപടി പ്രസംഗം നടത്തി
എം.കെ മനോഹരൻ സുരേഷ് ബാബു ശ്രീസ്ഥ, രാജ്മോഹൻ നീലേശ്വരം, എം.ടി അന്നൂർ, എം.ദാമോദരൻ, രാജേന്ദ്രൻ നാറാത്ത്, രജിത മധു, മിനി രാധൻ, കെ.വി ജയരാജൻ, ലക്ഷ്മണൻ ചെറുകുന്ന്, എ.അശോകൻ, രാജഗോപാലൻ മോറാഴ, വത്സൻ കൊളച്ചേരി, പി.സന്തോഷ്, എം.പി രാജീവൻ, ജിജു ഒറപ്പടി എന്നിവർ സംസാരിച്ചു. എ.കൃഷ്ണൻ സ്വാഗതവും എം.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

