കമ്പിൽ :- കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസ്കാര സമർപ്പണം നാളെ സെപ്തംബർ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും. കരിവെള്ളൂർ മുരളി പ്രശസ്‌ത അഭിനേതാവ് രാജേന്ദ്രൻ തായാട്ടിന് പുരസ്‌കാരം കൈമാറും.
സംഘമിത്ര ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും. എം.കെ മനോഹരൻ രാജ്മോഹൻ നീലേശ്വരം, സുരേഷ് ബാബു ശ്രീസ്ഥ, പൊന്ന്യം ചന്ദ്രൻ തുടങ്ങിയ നാടക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. 10,000 രൂപയും പ്രശസ്തി പത്രവും പ്രശാന്ത് കൊളച്ചേരി തേക്കിൽ തീർത്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് നാടക പ്രവർത്തക സംഗമവും നടക്കും.
