കമ്പിൽ: പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെയും പാമ്പുരുത്തി–സൗദി കെ.എം.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തരമേഖലാ മെഗാ ദഫ് മത്സരം പാമ്പുരുത്തി സി.എച്ച്. ഗ്രൗണ്ടിൽ നടന്നു. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.മലബാറിലെ പ്രമുഖരായ എട്ട് ദഫ് സംഘങ്ങൾ മത്സരത്തിൽ മാറ്റുരച്ചു. നൂറുൽ ഇസ്ലാം മെഗാ ദഫ് സംഘം ഏഴുംവയൽ ഒന്നാം സ്ഥാനവും ഹരിത കലാസംഘം എരുവാട്ടി രണ്ടാം സ്ഥാനവും നൂറുൽ ഇസ്ലാം മെഗാ ദഫ് സംഘം തോട്ടിക്കൽ മൂന്നാം സ്ഥാനവും നേടി.
ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ്, യു.ഡി.എഫ്. പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, സൗദി പാമ്പുരുത്തി കെ.എം.സി.സി. സെക്രട്ടറി ശമ്മാസ് പാറേത്ത് എന്നിവർ സമ്മാനിച്ചു.യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കെ.സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. ഗോവിന്ദൻ മാസ്റ്റർക്കുള്ള ശാഖാ മുസ്ലിം ലീഗിന്റെ ഉപഹാരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മമ്മു മാസ്റ്റർ സമ്മാനിച്ചു.
കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിയൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്തു സഫ എം., കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി. മുഹമ്മദ് ഹിലാൽ, സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. ഫാത്തിമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ഉപഹാരങ്ങൾ സമ്മാനിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ഫാസില, മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പി. അബ്ദുൽസലാം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ മയ്യിൽ, തളിപ്പറമ്പ് മണ്ഡലം ട്രഷറർ ജാബിർ പാട്ടയം, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് എം. ആദം ഹാജി, ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽസലാം, ട്രഷറർ എം. അബ്ദുള്ള, സൗദി കെ.എം.സി.സി. പാമ്പുരുത്തി യൂണിറ്റ് പ്രസിഡന്റ് റഷീദ് പാറേത്ത്, തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ്. ട്രഷറർ വി.ടി. ആരിഫ്, പഞ്ചായത്ത് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി. നജാദലി എന്നിവർ സംസാരിച്ചു.സിനാൻ അതിരകം ഖിറാഅത്ത് അവതരിപ്പിച്ചു. ശാഖാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.ടി. മുസ്തഫ സ്വാഗതവും ട്രഷറർ കെ.പി. മർഷദ് നന്ദിയും പറഞ്ഞു.


