കമ്പിൽ:പ്രശസ്ത നാടക പ്രവർത്തകൻ പത്മൻ നാറാത്തിന്റെ അനുസ്മരണയോഗം സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ചടങ്ങിൽ നാടക സംവിധായകൻ രാജേന്ദ്രൻ നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീധരൻ സംഘമിത്ര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രമുഖ നാടക പ്രവർത്തകരായ കരിവെള്ളൂർ മുരളി, സുരേഷ് ബാബു ശ്രീസ്ഥ, രാജ്മോഹൻ നീലേശ്വരം, രാജേന്ദ്രൻ തായാട്ട്, എം.ടി. അന്നൂർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
യോഗത്തിൽ എം.പി. രാമകൃഷ്ണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു.
