തിരുവനന്തപുരം :- സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഇന്ന് നൂറു ദിനം പിന്നിടുന്നു. വിഡി സതീശൻ സർക്കാരിന്റെ ഏറ്റവും ജനകീയ പദ്ധതിയായി തൂഫാൻ മാറി കഴിഞ്ഞു. ലഹരി സംഘങ്ങളെ പിടികൂടുന്നതിനിടെ വിവാദങ്ങളും തൂഫാനുണ്ടാക്കി. രണ്ടാം ഘട്ടത്തിൽ തൂഫാൻ ആഞ്ഞടിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നഗര-ഗ്രാമ ഭേദമില്ലാതെ തൂഫാൻ കാറ്റ് ആഞ്ഞുവീശുന്നു. പൊലീസിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമുണ്ടായപ്പോൾ ഇത് വരെ പിടിയിലായത് 11085 പേരാണ്. 10256 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരിവ്യാപകമായ ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ അവരുടെ ഭാഷയിൽ തൂഫാൻ സന്ദേശമെത്തിച്ച് ആഭ്യന്തരമന്ത്രി ഇറങ്ങി.
ജില്ലാ തലങ്ങളിൽ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ പൊലീസ് മത്സരിച്ച് ജോലി ചെയ്തു. മലപ്പുറത്ത് എംഡിഎയുമായി മൂന്നുപേരെ പിടികൂടിയത് എടുത്ത പറയാവുന്ന നേട്ടമാണ്. തൂഫാൻ തരംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കാസർഗോർഡ് പിടികൂടിയത് വിവാദ കൊടുങ്കാറ്റുയർത്തി. അന്വേഷണം അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പക്ഷേ തുടരന്വേഷണം നടത്തി ഒരു വിദേശി ഉൾപ്പെടെ ലഹരി എത്തിച്ച് പ്രതികളെ പിടികൂടി ആക്ഷേപങ്ങളെ മറികടക്കാൻ പൊലീസ് ശ്രമിച്ചു.
കോഴിക്കോട് ലഹരിക്കേസിൽ മൂന്നു അധ്യാപികമാർ പിടിയിലായത് ഞെട്ടലുണ്ടാക്കി. ഇതിൽ മുഖ്യപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. മോഹൻലാൽ ഉൾപ്പെടെ തൂഫാൻ വാര്യരായി രംഗത്തെത്തിയപ്പോൾ വിവിധ മേഖലയിൽ നിന്നും തൂഫാന് വൻ കൈയടി ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തൂഫാൻ്റെ രണ്ടാം ഘട്ടം.
കേരളത്തിലേക്കെത്തിക്കുന്ന വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും ഒരു പരിധിവരെ പിടികൂടാൻ കഴിയുന്നുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നും ലഹരി ഒഴിക്കുന്ന മുഖ്യകണ്ണികളെ കണ്ടെത്താൻ ഇപ്പോഴും പൊലീസിന് കഴിയുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടിയെങ്കിലും ഇപ്പോഴും ലഹരി ഒഴുക്ക് തുടരുകയാണ്. ലഹരി വിൽക്കുന്ന പണം കൈമാറുന്ന ലഹാവസംഘങ്ങൾക്കും തടയാൻ പൊലീസിന് കഴിഞ്ഞില്ല. നൂറുദിനം പിന്നിടുന്ന തൂഫാൻ സ്ഥിരം സംവിധാനമാക്കി കൂടുതൽ സേനകളെ വിന്യക്കുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്.
