തിരുവനന്തപുരം :- സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ രാവിലെ 1,12,120 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണ വില ഉച്ചക്ക് ശേഷം 1120 രൂപ വർധിച്ച് 1,13,240 രൂപയാവുകയായിരുന്നു. ഈ വിലയാണ് ഇപ്പോഴും തുടരുന്നത്. ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയിലുമാണ് ഇന്ന് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
