പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്


പാലക്കാട് :- പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായത് ഫയർഫോഴ്സ്. പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങി പോയത്. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. ഒരു മണിക്കൂർ യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു, കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വടക്കഞ്ചേരി ഫയർഫോഴ്‌സ് എത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.

Previous Post Next Post