കരിങ്കൽക്കുഴി :- ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 വിജയിയായ കരിങ്കൽക്കുഴി സ്വദേശിനി ശിവപ്രിയ സുരേഷിന് സ്നേഹാദരം നൽകി നാട്. കരിങ്കൽക്കുഴിയിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര, വാർഡ് മെമ്പർ പ്രസന്ന ശശീന്ദ്രൻ, സി.പുരുഷോത്തമൻ, വി.വി ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ രെജു കരിങ്കൽക്കുഴി സ്വാഗതവും വി.രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് മ്യൂസിക് നൈറ്റ് അരങ്ങേറി.
