DYFI പ്രവർത്തകനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് DYFI - SFI മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി


മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.അക്ഷയിയെ കാപ്പ കേസ് പ്രതിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്നതിൽ പ്രതിഷേധിച്ച് മയ്യിൽ ടൗണിൽ DYFI - SFI സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ മയ്യിൽ ITM കോളേജിന് സമീപം ഉണ്ടായ സംഘർഷത്തിലാണ് അക്ഷയ്ക്ക് മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് DYFI ആരോപിച്ചു.

Previous Post Next Post