മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കണ്ടക്കൈ വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ കന്നുകാലികൾക്കുള്ള ധാതുലവണമിശ്രിതം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് വിതരണം ചെയ്തു.
വെറ്ററിനറി ഡിസ്പെൻസറി അങ്കണത്തിൽ നടന്ന ചടങ്ങ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജയൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വാണി ആശംസകളർപ്പിച്ച് സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. ആസിഫ്.എം അഷ്റഫ് സ്വാഗതവും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ അഖിൽ രാജൻ നന്ദിയ് പറഞ്ഞു.
