കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം സംഘടിപ്പിച്ചു





 മയ്യിൽ:-കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എം. ഗോവിന്ദൻ സംഘടനാ റിപ്പോർട്ടും, കെ. പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും, കെ. രവീന്ദ്രൻ വരവുചെലവു കണക്കും അവതരിപ്പിച്ചു.

​ചടങ്ങിൽ വെറ്ററൻ ഫുട്ബോൾ താരം കെ. കെ. പവിത്രന് സംഘടനയുടെ ആദരവ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. കൃഷ്ണൻ സമർപ്പിച്ചു. ആർ. കെ. ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി.

​പുതിയ ഭാരവാഹികൾ:

​പ്രസിഡന്റ്: പി. കുട്ടികൃഷ്ണൻ

​വൈസ് പ്രസിഡന്റ്: പി. പി. രാജൻ

​സെക്രട്ടറി: പി. പ്രേമരാജൻ

​ജോയിന്റ് സെക്രട്ടറി: ആർ. കെ. ശ്രീനിവാസൻ

​ട്രഷറർ: കെ. രവീന്ദ്രൻ

Previous Post Next Post