മയ്യിൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് സി പിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയുടെ ഇരിക്കൂറിലെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മയ്യിൽ ചെറുവത്തലമൊട്ട് കാഞ്ഞിരോട് റോഡ്, പാവന്നൂർ -ചൂളിയാട് -അടുവാപ്പുറം- മലപ്പട്ടം എന്നീ റോഡുകളുടെ പ്രവൃത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാവസ്ഥക്കെതിരെയും റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുമാണ് മാർച്ച്. ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബോർട്ട് ജോർജ്, കെ നാണു, ടി വസന്ത കുമാരി, എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം എൻ അനിൽ കുമാർ സ്വാഗതവും പറഞ്ഞു. ഇരിക്കൂർ പാലം കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടായി.