ചെങ്ങളായി :- ചെങ്ങളായി പഞ്ചായത്ത് MYL whatsapp ഗ്രൂപ്പ് സ്പോൺസർ നൽകിയ അണു നശീകരണ മെഷീനറികൾ കണ്ണൂർ ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി എം പി എ റഹീം സാഹിബ് പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ നൗഷാദ് വിന്നറിനും ക്യാപ്റ്റൻ കരീം കൊയ്യത്തിനും കൈമാറി.
മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നാസർ വളക്കൈ, വൈറ്റ് ഗാർഡ് ഇരിക്കൂർ മണ്ഡലം ക്യാപ്റ്റൻ ഹുസൈൻ പുന്നക്കൽ,മണ്ഡലം വൈസ് ക്യാപ്റ്റൻ ആഷിഖ് ചെങ്ങളായി,പഞ്ചായത്ത് MYL സെക്രട്ടറി റംഷാദ് തേർളായി,വൈറ്റ് ഗാർഡ് അംഗങ്ങളായ ഫിറോസ് വളക്കൈ,ഹമീദ് കൊയ്യം, റഫീഖ് കൗപ്രം, താജുദ്ധീൻ കോട്ടപ്പറമ്പ, ഫൈസൽ ചെങ്ങളായി, നിസാം അരിമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു.