കോൾമൊട്ട : - കോവിഡ് മഹാമാരിയും കാലം തെറ്റി പെയ്ത മഴയും കപ്പ കർഷകന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയപ്പോൾ സഹായഹസ്തവുമായെത്തിയത് ഒരു കൂട്ടം യുവാക്കൾ.
കപ്പക്കർഷകൻ ബക്കളം സ്വദേശി മുഹമ്മദിന്റെ കണ്ണീരാണ് കോൾമോട്ടയിലെ യുവാക്കൾ ചേർന്ന് ഒപ്പി ആശ്വാസം പകർന്നത്.കണ്ണപ്പിലാവ് കീരിയാട്ടെ ഏഴ് ഏക്കർ ഭൂമിയിലാണ് മുഹമ്മദ് പ്രതീക്ഷകളോടെ കപ്പ കൃഷി ഇറക്കിയത്. അധ്വാനത്തിന്റെ ഫലമായി 10 ആയിരം കിലോ കപ്പയാണ് ഇവിടെ നിന്ന് വിളവിന് പാകമായത്. നിനച്ചിരിക്കാതെ പെയ്ത മഴയിൽ കുറേ കപ്പ നശിച്ചു പോവുകയും ചെയ്തു. ലോക്ക്ഡൗൺ ആയതിനാൽ ബാക്കിയായവ വിൽപ്പന നടത്താൻ സാധിക്കാതെ പ്രതിസന്ധിയിൽ ആയ വേളയിലാണ് കോൾമോട്ടയിലെ പി.കെ. ജസീം,ഷമീർ പി പി, ഷിഹാബ് ,റിയാസ് പി കെ എന്നിവർ സഹായവുമായി രംഗത്തെത്തിയത്.
കപ്പ ഏറ്റെടുത്ത യുവാക്കൾ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ആവശ്യക്കാരിൽ എത്തിക്കുകയായിരുന്നു.
ജസീം പി കെ 9847670440.