ബാറുകൾ തുറക്കാൻ തീരുമാനം, ബിയർ മാത്രം; വിദേശ മദ്യം വിൽക്കില്ല


തിരുവനന്തപുരം :-  
വെയർഹൗസ് ചാർജ് കൂട്ടിയ ബിവറേജസ് കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ച് അടച്ചിട്ട സംസ്ഥാനത്തെ ബാറുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ വിദേശ മദ്യം വിൽക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വിൽപ്പനയെന്നും ബാർ ഉടമകളുടെ സംഘടന അറിയിച്ചു.

വെയർഹൗസ് ചാർജ് ബാറുകൾക്ക് എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമായും കൺസ്യൂമർഫെഡിന് എട്ടിൽ നിന്ന് 20 ശതമാനമായുമാണ് ബിവറേജസ് കോർപ്പറേഷൻ ഉയർത്തിയത്. കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനാണ് ഇതെന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. ബെവ്കോ നടപടിയിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി ബാറുകൾ അടച്ചിട്ടിരിക്കുകയാണ്.

Previous Post Next Post