മയ്യിൽ :- ഗതാഗതത്തിന് തടസ്സമായ മയ്യിൽ വള്ളിയോട്ട് വയൽ റോഡിലെ കുഴികൾ നാട്ടുകാർ നന്നാക്കി. മയ്യിൽ മുതൽ കടൂർ മുക്ക് വരെയുള്ള ഭാഗത്ത് മിക്കയിടത്തും ടാറിങ്ങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടത്.
അരനൂറ്റാണ്ട് മുമ്പ് നാട്ടുകാരുണ്ടാക്കിയ റോഡാണിത്. കുഴികളിൽ ജില്ലി നിറച്ചും അരികുകളിലെ കാട് വെട്ടിത്തെളിച്ചുമാണ് നാട്ടുകാർ മാതൃകയായത്. റോഡ് പ്രവൃത്തി പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയുൾപ്പെടുത്തി നവീകരിക്കാനുള്ള പദ്ധതിയുടെ അനുമതി ഉടനുണ്ടാകുമെന്നാണറിയുന്നത്.
റോഡ് നന്നാക്കുന്നതിന് ഇടൂഴി വിവേക്, കെ.വി. ഷമൽ, ടാക്‌സി ഡ്രൈവർമാരായ സുഭാഷ്, സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.