കണ്ണൂർ :- കേരള വാട്ടർ അതോറിറ്റി കുന്നുംകൈ അബ്ദേക്കർ കോളനി കുടിവെള്ള പദ്ധതിയിൽ ഹെഡ് ഓപറേറ്ററായി വിരമിക്കുന്ന ശ്രീധരൻ സംഘമിത്രക്ക് ദേശവാസികൾ ,DYFI ,കുന്നത്ത് തറവാട്, കുടുംബശ്രി യൂനിറ്റ് എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രുതി ,കെ ശാന്തമ്മ എന്നിവർ ഉപഹാരം നൽകി .
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു .മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സോമൻ ,മുൻ മെമ്പർ കെ.ശ്രീധരൻ ,എ.മധു ,നിധിൻ കുന്നുംകൈ ,മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു ,ധനേഷ് കുന്നുംകൈ സ്വാഗതവും ,സി. പ്രതീഷ് നന്ദിയും പറഞ്ഞു