ഇന്ധന കൊള്ള;എൻ.സി.പി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു


തളിപ്പറമ്പ :-
കേന്ദ്ര സർക്കാറിൻ്റെ ഇന്ധന കൊള്ളക്കെതിരെ എൻ.സി.പിയുടെ നേതൃത്വത്തിൽ "ഗൃഹ സദസ്സുകൾ " എന്ന പേരിൽ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചു. 

തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി നടത്തിയ ഗൃഹ സദസ്സ് അനിൽ പുതിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു. മീത്തൽ കരുണാകരൻ അധ്യക്ഷത വഹിച്ചു.

രവീന്ദ്രൻ എ.വി, മുഹമ്മദ് ഫായിസ്, ആദർശ്, മോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു, കുറുമാത്തൂരിൽ പുരുഷോത്തമനും, മയ്യിലിൽ രവി നമ്പ്രവും നേതൃത്വം നൽകി.സംസ്ഥാനത്ത് ആയിരം വീടുകളിലാണ് ഗൃഹ സദസ് സംഘടിപ്പിച്ചത്

Previous Post Next Post