കൊട്ടിയൂരിൽ ഇന്ന് ഇളനീരാട്ടം , ചടങ്ങിലൊതുക്കി ഇളനീർവെപ്പ്


കൊട്ടിയൂർ :- 
വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് ചെവ്വാഴ്ച അർധരാത്രിയോടെ നടന്നു. രാത്രി ശ്രീഭൂതബലിയും കഴിഞ്ഞ് കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളി കടാരംവെച്ച്‌ രാശി വിളിച്ചു. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ എഴുന്നള്ളി കിഴക്കെ നടയിൽ നിലയുറപ്പിച്ചശേഷം ഇളനീർവെപ്പ് ആരംഭിച്ചു.

ഇളനീർ വ്രതക്കാർ ബാവലിപ്പുഴയിൽ മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് പ്രവേശിച്ച് മൂന്നുവലംവെച്ച് ഇളനീർകാവുകൾ സമർപ്പിച്ചു. എരുവട്ടി തണ്ടയാൻ സ്ഥാനികൻ ഒരുകുടം എള്ളെണ്ണയും ഇളനീരും സമർപ്പിച്ച് ഇളനീർവെപ്പ് പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ കാരണം അഞ്ചുപേർ വീതമുള്ള ആറുസംഘങ്ങളായി 30-തോളം ഇളനീർ വ്രതക്കാർ മാത്രമാണെത്തിയത്‌. ബുധനാഴ്ച രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. ബുധനാഴ്ച ഉച്ചശീവേലിക്കുശേഷം അഷ്ടമി ആരാധനയും നടക്കും

Previous Post Next Post