''മേടപ്പുലരിയിൽ വയോജന സംഗമം'' സംഘടിപ്പിച്ചു


മയ്യിൽ :- 
വിഷു നാളിൽ കേരളാ സീനിയർ സിറ്റിസൺസ് ഫോറം മയ്യിൽ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച "മേടപ്പുലരി- വയോജന സംഗമം" സാംസ്ക്കാരിക പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ വി.മനോമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

"വിഷു " കേവലമായ മതാചാരമായി കാണാതെ ഈ ആഘോഷത്തിൻ്റെ സാമൂഹ്യ സന്ദേശവും, പ്രകൃതി പാഠവും, കാർഷിക സംസ്കൃതി വിജ്ഞാനവും ഒപ്പം അധ്വാനത്തിൻ്റെയും, സന്തോഷത്തിൻ്റേയും, ഉണർവി തേറെയും, പ്രതീക്ഷയുടേയും സർവ്വോപരി മാനവീകതയുടേയും നേരെഴുത്താണ് വിഷുക്കണിയും, വിഷുക്കൈനീട്ടവും തുടർന്ന് വരുന്ന " ചാലിടൽ " "കൈക്കോട്ടുചാൽ " തുടങ്ങിയ ആചാരങ്ങൾ എന്നുമുള്ള മഹത്തായ ജീവിത പാഠമായി വിഷുവിനെ കൈയേല്ക്കേണ്ടതാണെന്നും, ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും രാഷ്ട്രീയ ' പ്രവർത്തകരുടെ വരുതിയിലേക്ക് കൈയൊഴിയുന്നത് സാമുഹ്യ ആപത്താണെന്നും സംഗമത്തിൽ അഭിപ്രായപ്പെട്ടു.

 രവി നമ്പ്രം സ്വാഗതം പറഞ്ഞു കെ.സി.രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു.ഇ .എ .കുബേരൻ നമ്പൂതിരി കൈ നീട്ടം നല്കി. എം.വി.കുഞ്ഞിരാമൻ മാസ്റ്റർ ,കെ.വി.യശോദ ടീച്ചർ, പി.കെ.ബാലഗോപാലൻ നമ്പ്യാർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ.കെ. മനോഹരി, കെ.കെ. ഓമന, ഒ.ടി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Previous Post Next Post