കണ്ണൂർ :- വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അവർക്ക് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരങ്ങൾ കണ്ണൂരിൽ വിതരണം ചെയ്തു.
കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഷാഫി ചൂരിപ്പള്ളത്തിനും, ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇരുപതോളം സിനിമകൾ നിർമ്മിച്ച് ചരിത്രത്തിൽ ഇടം നേടിയ നാനോ കഥാകാരൻ സിബിൻ ഹരിദാസിനും, മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മുതിർന്ന മാധ്യമ പ്രവർത്തകനും കണ്ണൂർ മീഡിയ ചിഫ് എഡിറ്ററുമായ ശിവദാസൻ കരിപ്പാലിനും, പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റും കണ്ടൽക്കാട് സംരക്ഷിച്ച് ലോക പ്രശസ്തനായ കല്ലേൽ പൊക്കുടൻ്റെ മകനുമായ പി.ആനന്ദൻ എന്നിവർക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സ്വരാജ് പുരസ്‌കാരം നൽകി ആദരിച്ചു.. കൂടാതെ, വനിതാ ദിനത്തിൽ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്കാരങ്ങളും കൈമാറി.. ആർ.എൽ.വി ധനരേഖയുടെ പ്രാർഥന ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സുലൈമാൻ പഴയങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാംദാസ് കതിരൂർ അധ്യക്ഷനായി, ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി, കണ്ണൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ഏറോസിസ് കോളേജ് എം,ഡി ഡോ.ഷാഹുൽ ഹമീദ്, പ്രവാസി ബന്ധു ചീഫ് എഡിറ്റർ ഡോ.എസ് അഹമ്മദ്, വി.രാമചന്ദ്രൻ, ഗുരു വീക്ഷണം മാസിക ചീഫ് എഡിറ്റർ വി,സി ശിവ ബാബു, സുഗത് തിരുവനന്തപൂരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രതീഷ് ചിറക്കൽ നന്ദി പറഞ്ഞു..