വിശുദ്ധ റമദാൻ രണ്ടാം പത്തിലേക്ക്

 

കണ്ണൂർ:-പുണ്യം പെയ്തിറങ്ങുന്ന വിശുദ്ധ റംദാൻ കാരുണ്യത്തിന്റെ ആദ്യപത്ത് പൂർത്തിയാക്കി രണ്ടാമത്തെ പത്തിലേക്ക്. കാരുണ്യത്തിന്റെ ആദ്യപത്തി നെആരാധനാകർമങ്ങളും ദാനധർമങ്ങളും കൊണ്ട് ജീവ സുറ്റതാക്കിയ ആവേശത്തിലാണ് വിശ്വാസികൾ. പാപ മോചനത്തിന്റെ രണ്ടാം പത്തിലേക്ക് കടക്കുന്നത്. സമൂഹ ഇഫ്താറുകളും റിലീഫ് പ്രവർ എങ്ങും സജീവമായി. 

മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നാടെ ങ്ങും റമദാൻ പ്രഭാഷണങ്ങൾ നടന്നുവരുന്നുണ്ട്. പ്രമുഖ പ്രഭാഷകരെ പങ്കെടുപ്പിച്ച് തറാവീഹ് നിസ്കാരത്തിന് ശേഷ മാണ് പലേടത്തും റമദാൻ പ്ര ഭാഷണങ്ങൾ നടക്കുന്നത്. ളുഹർ നിസ്കാര ശേഷം പള്ളി കളിലും പ്രഭാഷണങ്ങൾ നടന്നുവരുന്നു. ഓൺലൈൻ പ്രഭാഷണങ്ങൾക്കും കുറവില്ല. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ധർമസമരമായ ബദ്ർ അനുസ്മരണവും രണ്ടാമത്തെ പത്തിനെ ധന്യ മാക്കും. റമദാൻ 17ന് ബദ്ർ നേർച്ചയോടനുബന്ധിച്ച് വിവിധ പരിപാടികൾ നാടൊട്ടുക്കും സംഘടിപ്പിക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷം ബദ്രിങ്ങളുടെ ആണ്ടു നേർച്ച വിപുലമായി നടന്നിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വർധിച്ച ആവേശത്തോടെ വിപുലമായ ഒരുക്കങ്ങളാണ് മഹല്ലു കളിലും സംഘടനകളുടെ നേതൃത്വത്തിലും നടന്നുവരുന്നത്.

Previous Post Next Post