ചേലേരി :- രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധ യോഗം ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ.വി.പ്രഭാകരൻ, പി.കെ.രഘുനാഥൻ, എം.കെ.സുകുമാരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് എം.വി.മനോഹരൻ, മണ്ഡലം ഭാരവാഹികളായ എം.സി.അഖിലേഷ്, എ.വിജു, പി.സുനിൽകമാർ ബൂത്ത് പ്രസിഡണ്ടുമാരായ കെ.ഭാസകരൻ, എം.പി.പ്രഭാകരൻ ,എം.സി.സന്തോഷ് കുമാർ, പി.വേലായുധൻ, കെ.രാഗേഷ്, യൂസഫ് ചേലേരി കെ.ഭാസ്കരൻ, എൻ.കെ.ധനഞ്ജയൻ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പി.പ്രവീൺ, സുധീഷ് ചേലേരി, പി.വി.അഖിൽ, സി.പി.രാജേഷ് എന്നിവർ നേതൃത്വം നൽകി.