ചേലേരി :- യൂത്ത് കോൺഗ്രസ് ചേലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.
ഇന്ന് രാവിലെ 8.30 ന് ചേലേരി സ്കൂളിന് സമീപം രാജീവ് ഗാന്ധി യൂണിറ്റ് പ്രസിഡന്റ് സുജിൻ ലാൽ യൂത്ത് കേൺഗ്രസ് പതാക ഉയർത്തി. വിജിന കെ സ്വാഗതം പറഞ്ഞു. തുടർന്ന് എം അനന്തൻ മാസ്റ്റർ, എൻ വി പ്രേമാനന്ദൻ, ഇർഷാദ് എന്നിവർ പ്രസംഗിച്ചു.
എം.പി സജിത്ത്, ശ്രീകുമാർ, കലേഷ്, ടിന്റു സുനിൽ, വേലായുധൻ, വിപിന കെ, രേഷ്മ എൻവി, അഭിനവ് എന്നിവർ നേതൃത്വം നൽകി.
രാജീവ് ഗാന്ധി യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി നന്ദി പറഞ്ഞു.