കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

 


 


കൂത്തുപറമ്പ്:- സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.  കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂലയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ എട്ടുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ആരുടെ പരുക്കും ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല - കൂത്തുപറമ്പ് റൂട്ടിൽ സര്‍വീസ് നടത്തുന്ന അമ്പിളി ബസാണ് അപകടത്തില്‍പ്പെട്ടത്

Previous Post Next Post