പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ഭവനം 2022 തിരഞ്ഞെടുത്തു. എട്ടാം വാർഡിലെ 166/ A ആയിഷ അബ്ദുള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭവനത്തെയാണ് ഗ്രാമസഭയിൽ തിരഞ്ഞെടുത്തത്.
ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ബാല സുബ്രമണ്യൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം,ക്ഷേമ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ അസ്മ കെ വി , മെമ്പർമാരയ നിസാർ,നാരായണൻ, മുഹമ്മദ് അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.