കുറ്റ്യാട്ടൂർ :- ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം ഒക്ടോബർ 12,13 തീയ്യതികളിൽ കുറ്റ്യാട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്തിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു.
കുറ്റ്യാട്ടൂർ (കാരാറമ്പ്) ബേങ്ക് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് റോബർട്ട് ജോർജ്ജ് ഉൽഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.സി.രമേശൻ അദ്ധ്യക്ഷ്യം വഹിച്ചു. ക്ഷീര വികസന ഓഫീസർമാരായ അൽഫോൻസ ജോസഫ്, സി.ആദർശ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മനാഭൻ ,മുൻ ബ്ലോക്ക് മെമ്പർ വി.വി.ബാലകൃഷ്ണൻ മാസ്റ്റർ, കുറ്റ്യാട്ടൂർ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, മാണിയൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.രാമചന്ദ്രൻ ,കോട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.വി.കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കുറ്റ്യാട്ടൂർ ക്ഷീര സംഘം സെക്രട്ടറി എ.പി. സജിത്ത് സ്വാഗതം പറഞ്ഞു. രക്ഷാധികാരിയായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്ജിനേയും, കൺവീനറായി ക്ഷീരവികസന ഓഫീസർ ആദർശിനേയും ചെയർമാനായി കുറ്റ്യാട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.സി.രമേശനേയും തെരഞ്ഞെടുത്തു.